Tuesday, June 26, 2007

പ്രവേശന പരീക്ഷ

Medical, Engineering പ്രവേശന പരീക്ഷക്ക്‌ പ്രധാനമായും concept orianted learning ആണു വേണ്ടത്‌. സാധാരണ bord പരീക്ഷ പാസാകുന്നതിനു വേണ്ട കാണാതെ പഠിക്കല്‍ പ്രവേശന പരീക്ഷയെ സംബന്ധിച്ച്‌ അപ്രസക്തമാകുന്നു 11,12 ക്ലാസുകളില്‍ പഠിക്കുന്ന പ്രവേശന പരീക്ഷ സംബന്ധിയായ വിഷയങ്ങളുടെ (physics, chemistry, maths, biology) ഓരോ ടോപ്പിക്കും കണ്‍സപ്റ്റും കുട്ടികള്‍ ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്‌. ചുരുക്കത്തില്‍ പ്രവേശന പരീക്ഷക്ക്‌ തയ്യാറടുപ്പ്‌ 11-ആം ക്ലാസ്സില്‍ തന്നെ ആരംഭിക്കണം എന്നര്‍ഥം. മറിച്ചാണങ്കില്‍ പ്രാഥമികമായ പല കര്യങ്ങളിലും അവഗാഹമില്ലതെ പരീക്ഷ എഴുതേണ്ടി വരും. പ്രവേശന പരീക്ഷയെ സംബന്ധിച്ച്‌ ഒരു ടോപ്പിക്ക്‌ കുട്ടികള്‍ ഒഴിവാക്കുയാണങ്കില്‍ റാങ്കിംഗില്‍ വളരെ തഴേക്കു പോകാനിടയുണ്ട്‌. പല സമര്‍ത്ഥരായ കുട്ടികളും പ്രവേശന പരീക്ഷയില്‍ പുറതള്ളപെട്ടുപോകുന്നത്‌ ഇതിനാലാണു.

വാല്‍ക്കഷണം:സ്വാശ്രയ കോളേജുകളിലെ മാനേജെമെന്റു സീറ്റില്‍ ഫീസും ഡൊണേഷനും അടക്കം ഒരു കുട്ടി ഡോക്ടര്‍ ആകാന്‍ വേണ്ടി 45 ലക്ഷം ചിലവാക്കണം മറ്റുചിലവുകള്‍ വേറെ. സര്‍ക്കാര്‍ കോളേജുകളില്‍ ഫീസ്‌ മാത്രം കൊടുത്താല്‍ മതി അതു എകദേശം 80000 രൂപയെ ആകുന്നൊളൂ. സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടെയിലും ഈ ഫീസ്‌ തന്നെയൊളു.

No comments: